മിസ്റ്റിക്‌ മൗണ്ടൻ

Available From May 24 2021 1:27 am at Kozhikode

100

Book Details


മിസ്റ്റിക് അനുഭവങ്ങൾ നല്കുന്ന എലീന മൗണ്ടനിലേക്ക് ആഗ്നസിനെ പറഞ്ഞയയ്ക്കുന്നത് താരയാണ്. സ്ത്രീകൾക്കു മാത്രമുള്ള ട്രാവൽ ഗ്രൂപ്പായ എലോപ്പ് വഴിയാണ് ആഗ്നസ് എട്ടുപേർക്കൊപ്പം യാത്ര പോകുന്നത്. കോടമഞ്ഞിന്റെ ഇരുട്ടു പുതച്ച റിസോർട്ടിലെ താമസത്തിനിടയിലാണ് ആഗ്നസിന് ആഗ്രഹത്തിന്റെ ആ വെളിച്ചം വരുന്നത്; നിരോധിതമേഖലയിലെ ദ ചർച്ച് ഓഫ് ഇൻസാനിറ്റി എന്ന പള്ളിയിലേക്ക് പോകണം. ഭ്രാന്തൻപള്ളിയുടെ ചരിത്രവും നിഗൂഢതകളും അന്വേഷിച്ചുപോയ ആഗ്നസിനെ കാത്തുനിന്നത് വിസ്മയങ്ങളായിരുന്നു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും മരണങ്ങളുമാണ് ആഗ്നസിനെയും താരയെയും തേടി വന്നത്. അസാധാരണമായ പ്രണയവും ഭയത്തിന്റെ ആനന്ദവും അനുഭവിപ്പിക്കുന്ന ​ക്രൈം നോവൽ.